
കോട്ടയം:യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അന്യായമായി തൊഴിൽ നികുതി ഓരോ വർഷവും ഇരട്ടിയിലധികം വർദ്ധിപ്പിക്കുന്ന കോട്ടയം മുനിസിപ്പാലിറ്റിയുടെ വ്യാപാരി വിരുദ്ധ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ *2025 ഫെബ്രുവരി 14 വെള്ളിയാഴ്ച (നാളെ)* രാവിലെ 10:30 മണിക്ക് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.

ജില്ലാ വ്യാപാര ഭവനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം മുനിസിപ്പൽ ഓഫീസിന് മുന്നിൽ എത്തിച്ചേരുമ്പോൾ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡന്റുമായ *ശ്രീ .എം.കെ. തോമസ്കുട്ടി* ധർണ്ണ ഉദ്ഘാടനം ചെയ്യും.
കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ, ചിങ്ങവനം,
കഞ്ഞിക്കുഴി, കുമാരനല്ലൂർ, സംക്രാന്തി, നാഗമ്പടം ,
എസ് .എച്ച് .മൗണ്ട്, മുളങ്കുഴ, തുടങ്ങിയ ഏകോപന സമിതിയുടെ മറ്റ് യൂണിറ്റുകളും സമരത്തിൽ പങ്കെടുക്കും.
എല്ലാ വ്യാപാരി സുഹൃത്തുക്കളും പ്രകടനത്തിലും ധർണ്ണയിലും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

വിശ്വസ്തതയോടെ,
*A.K.N.Panicker*
(President)
*K.P.Noushad*
(Gen Secretary)
*C.A.John*
(Treasurer)