
കൊച്ചി: ആലുവയിൽ നിന്ന് ഒരുമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്യസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബീഹാർ സ്വദേശിയുടെ ഒരുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.