കാസർകോട്: കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് ഭരണം മടുത്തുവെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ.

കേരളത്തിൽ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ അക്രമികളുടെയും ഗുണ്ടകളുടെയും സർക്കാരാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.
ശരത് ലാൽ – കൃപേഷ് രക്തസാക്ഷികൾക്ക് സ്മാരകം പണിയാൻ കർണാടക കോൺഗ്രസ് 25 ലക്ഷം നൽകുമെന്നും ഡികെ പറഞ്ഞു.

