
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പത്താം ദിനം പിന്നിടുന്നു.

സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇന്നെത്തി. സമരക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സമൻസ് നൽകിയ നടപടിയ സതീശൻ വിമർശിച്ചു.
കേരളത്തിൽ സ്റ്റാലിന്റെ യുഗമല്ലെന്നായിരുന്നു വിമർശനം. രണ്ട് മാസത്തെ വേതന കുടിശ്ശിക അനുവദിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.