
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ തൻറെ പേര് പോലെ തന്നെ ചെയ്യുന്ന ഏത് ജോബും ജോറാക്കുന്ന ആൾ ആണ് എന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ചങ്ങനാശ്ശേരി കെഎസ്ആർടിസി പുതിയ ടെർമിനൽ ബിൽഡിങ്ങിന്റെ നിർമ്മാണ ഉദ്ഘാടന വേളയിലാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബിഗണേഷ് കുമാർ ഈ കാര്യം സൂചിപ്പിച്ചത്.

വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന് എതിർക്കുന്നത് രാഷ്ട്രീയമാണ് എങ്കിലും വികസനം മുരടിപ്പിന് വേണ്ടി പ്രതിഷേധ സമരങ്ങൾ നടത്തുന്നത് നാടിനു ദോഷം ചെയ്യും എന്നും മന്ത്രി പ്രസംഗിച്ചു. ചങ്ങനാശ്ശേരി എംഎൽഎ അഡ്വ ജോബ് മൈക്കിളിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ഉപയോഗിച്ചാണ് ബസ്സ് ടെർമിനൽ നിർമ്മാണം നടത്തുന്നത്.
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോ നിലവിൽ
പരിമിതികൾ കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു. ആദ്യം മൾട്ടി പർപ്പസ് ബസ് ടെർമിനൽ പണിയുകയും വിവിധ ഓഫീസുകൾ മേൽപ്പറഞ്ഞ ടെർമിനിലേക്ക് മാറ്റി 52 വർഷം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിർമ്മിക്കുക എന്ന കടമ്പയിലൂടെയാണ് കടന്നുപോയത് എന്നും അതിലേക്കായി വിവിധ വർഷത്തെ എംഎൽഎ ഫണ്ടുകൾ സംയോജിപ്പിച്ച് എടുക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രവർത്തനം ചെയ്തെടുത്ത ആണ് പ്രവർത്തി ടെൻഡർ ചെയ്യാൻ സാധിച്ചത് എന്നും ഇപ്പോൾ ഉദ്ഘാടന വേളയിൽ നിൽക്കുമ്പോൾ പറഞ്ഞ ഓരോ കാര്യങ്ങളും കൃത്യമായി നടത്തിയെടുക്കുവാൻ സാധിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും അഡ്വക്കേറ്റ് ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഡിപ്പോയിലെ സ്ഥലപരിമിതിയും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പാർക്കിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ആധുനികരീതിയിൽ ബസ്റ്റുകൾ നിർമ്മിക്കുന്നതിന് ഒന്നാം ഘട്ടം പൂർത്തിയാക്കുന്നതിനുമായി അഡ്വക്കേറ്റ് ജോബ് എംഎൽഎയുടെ നിരന്തരം പരിശ്രമ ഫലമായി വിവിധ ഫണ്ടുകളെ ഏകോപിപ്പിച്ച് ബസ് ടെർമിനൽ നിർമ്മാണവുമായി അദ്ദേഹം മുന്നോട്ടു പോവുകയായിരുന്നു.

ആലു കിളിർത്തു ഏതു നിമിഷവും തകർന്നു വീഴാൻ നിന്ന പഴയ കെട്ടിട്ടം ഇടിച്ചു നിരത്തുകയും പുതിയ കെട്ടിടത്തിൻ്റെ രൂപകൽപ്പന ചെയ്തത് പിഡബ്ല്യുഡി ബിൽഡിംഗ്സും ആണ്. ഒരു വർഷക്കാലമാണ് നിർമ്മാണ കാലാവധി. ഊരാളികൾ ലേബർ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. യോഗത്തിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ രാജു | ചങ്ങനാശ്ശേരി മുനിസിപ്പൽ വൈസ് ചെയർമാൻ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് ,സിപിഐ (എം) ഏരിയ സെക്രട്ടറി ഡി സുഗതൻ,
സിപിഐ സെക്രട്ടറി മാധവൻ പിള്ള എൻസിപി നേതാവ് ലിനു ജോബ്, കേരള കോൺഗ്രസ് തോമസ് നേതാവ് സ്കറിയ തോമസ് അഡ്വക്കേറ്റ് ബോബൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.