
ചങ്ങനാശ്ശേരി: കുറിച്ചി ഗവ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 ഫെബ്രുവരി 27 -ാം തീയതി രാവിലെ 10.30 ന് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡൻറ് വി ആർ രാജേഷ് സ്വാഗതം ആശംസിച്ചു. വിദ്യാകരണം കോട്ടയം ജില്ലാ കോഡിനേറ്റർ കെ ജെ പ്രസാദ് പദ്ധതി വിശദീകരണവും കില അസിസ്റ്റൻറ് എൻജിനീയർ ശ്രീമതി അനിതകുമാരി ബിൽഡിങ് റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം എൽ എ , ബിൽഡിങ് കോൺട്രാക്ടർ സജി എ കുരുവിളയെ ആദരിച്ചു . കുറിച്ചി പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, വാർഡ് മെമ്പർ സുമ എബി, കൈറ്റ് കോട്ടയം ജില്ലാ കോഡിനേറ്റർ ജയശങ്കർ കെ ബി, സ്കൂൾ പ്രിൻസിപ്പാൾ ചന്ദ്രിക എസ്, കുറിച്ചി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഡി സുഗതൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൊച്ചുറാണി ജോസഫ്, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതാകുമാരി കെ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് മനന്താനം, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീലമ്മ ജോസഫ്,കുറിച്ചി രണ്ടാം വാർഡ് മെമ്പർ മഞ്ജു കെ എൻ, ചങ്ങനാശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിത കെ എ, സി.പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു തോമസ്, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി സതീഷ്, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം പി എം പുന്നൂസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് വി കൃതജ്ഞത രേഖപ്പെടുത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സംവിധാനത്തിലുള്ള കിഫ്ബി ഫണ്ടും ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിളിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയും ചേർത്ത് ഒരുകോടി 45 ലക്ഷം രൂപ ഉപയോഗിച്ചാണ് കുറിച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്.
