
കായംകുളം: നഗരത്തിൽ മൂന്ന് പേർക്ക് തെരുവുനായുടെ കടിയേറ്റു.

കായംകുളം പുത്തൻ കണ്ടത്തിൽ ഇർഷാദ്, നിസാർ മൗലോലിൽ, മുഹമ്മദ് സൈഹാൻ (12) എന്നിവർക്കാണ് കടിയേറ്റത്. പ്രതാംഗമൂട് ജങ്ഷന് സമീപം ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
വീടിന് പുറത്തേക്ക് ഇറങ്ങിയ സൈഹാനാണ് ആദ്യം കടിയേറ്റത്. നിസാറിനും സൈഹാനും കൈക്കും ഇർഷാദിനെ കാലിലുമാണ് കടിയേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.