
കോട്ടയം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) കോട്ടയത്ത് വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.

ലോക വനിത ദിനത്തോടനുബന്ധിച്ചാണ് കെ എസ് എഫ് ഇ സ്റ്റാഫ് അസോസിയേഷൻ വിമൻസ് സബ് കമ്മറ്റി ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച വനിതാ പ്രവർത്തകർ സംഘടിപ്പിച്ച ജാഥയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് സമാപിച്ച പരിപാടിയിൽ സംഘടനയുടെ ജില്ലാ കൺവീനർ എസ് വിനീത, സംഘടന ജില്ലാ ചെയർപേഴ്സൺ സൂര്യ എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
