വൈക്കം: യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാക്കൾ എക്സൈസ് പിടിയിൽ.

വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപ്. ബി. ആറും പാർട്ടിയും വൈക്കം പടിഞ്ഞാറേക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ വൈക്കം, വല്ലകം, തലയോലപ്പറമ്പ് ഭാഗങ്ങളിൽ യുവാക്കൾക്കും,സ്കൂൾ വിദ്യാർഥികൾക്കുമടക്കം വൻ തോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ പടിഞ്ഞാറേക്കരകരയിൽ മുട്ടത്തിൽ വീട്ടിൽ അർജുൻ തമ്പി(20/25) എന്നയാളെ 100 ഗ്രാം കഞ്ചാവും കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 2500/- രൂപ അടക്കം വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ പടിഞ്ഞാറേക്കര കരയിൽ ചിറയിൽ വീട്ടിൽ സൂരജ് N . S (28/25) എന്നയാളെ 75 ഗ്രാം കഞ്ചാവും കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച KL -36 -A-7938 ബൈക്കും അടക്കം അറസ്റ്റ് ചെയ്തു.
മേൽഭാഗങ്ങൾ നടത്തിയ തുടർ പരിശോധനകളിൽവൈക്കം താലൂക്കിൽ വടക്കേ മുറി വില്ലേജിൽ നക്കം തുരുത്ത് കരയിൽ കോങ്കെരിയിൽ വീട്ടിൽ അക്ഷയ്. എം എന്നയാളെ 5 ഗ്രാം കഞ്ചാവ് കൈവശം വച്ച് കുറ്റത്തിനും വൈക്കം താലൂക്കിൽ വടക്കേ മുറി വില്ലേജിൽ ഇരുമ്പുഴിക്കര കരയിൽ കുരിയ പള്ളിയിൽ വീട്ടിൽ ജിഷ്ണു വി.ബി എന്നയാളെ 6 ഗ്രാം കഞ്ചാവ് കൈവശം കുറ്റത്തിനും അറസ്റ്റ് ചെയ്തു.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ പി ജെ, സന്തോഷ് കുമാർ ആർ, റെജി കെ പി,പ്രിവന്റീവ് ഓഫീസർ രതീഷ് ലാൽ. ടി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജീമോൻ. എം, അമൽ വി വേണു,വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജിമോൾ കെ.ആർ പങ്കെടുത്തു.

