
പ്രിയപ്പെട്ടവരെ,
ഞാൻ നേതൃത്വം നൽകുന്ന സന്നദ്ധ- സേവന സംഘടനയായ *എംഎൽഎ സർവീസ് ആർമി* പൂഞ്ഞാറിന്റെ കീഴിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് പൂഞ്ഞാർ ജോബ്സ്.

തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികളെയും, തൊഴിൽ ദാതാക്കളായ കമ്പനികളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഈ ജോബ് പോർട്ടൽ. ഇത് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. ഈ കാലയളവിനുള്ളിൽ ആയിരത്തോളം ഉദ്യോഗാർത്ഥികളും,അമ്പതോളം സംരംഭകരായ കമ്പനികളും ഇതിനോടകം പൂഞ്ഞാർ ജോബ്സിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
അതുവഴി നിരവധി ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കാനും സാധിച്ചിട്ടുണ്ട്. കമ്പനികൾ അവരുടെ ജോലി ഒഴിവുകൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുകയും, രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ അന്വേഷകർ ഇതിലേക്ക് അപേക്ഷ നൽകുകയും ആണ് രീതി. ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പുതിയ തൊഴിൽ അന്വേഷകരെയും, തൊഴിൽദാക്കളായ കമ്പനികളെയും സൗജന്യമായി പൂഞ്ഞാർ ജോബ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി ക്ഷണിക്കുന്നു.
0രജിസ്ട്രേഷനായി www.poonjarjobs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലാത്തപക്ഷം 9447028664,
7902609306 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. പദ്ധതിയുടെ ചീഫ് കോഡിനേറ്ററായി അരുവിത്തുറ സെന്റ് ജോർജ് കോളേജ് അധ്യാപകൻ കൂടിയായ ശ്രീ. ബിനോയ് സി. ജോർജ് ചീരാംകുഴിയും, എക്സിക്യൂട്ടീവ് ഓഫീസറായി ശ്രീ. സാൻജോ ഡെന്നിയും പ്രവർത്തിക്കുന്നുണ്ട്. തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികളെയും , മികച്ച ജോലിക്കാരെ ആവശ്യമുള്ള സംരംഭകരെയും ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് ക്ഷണിക്കുന്നു.

എന്ന്
സ്നേഹപൂർവ്വം,
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എംഎൽഎ, പൂഞ്ഞാർ