
കോട്ടയം ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പോലീസ് സഹകരണ സംഘത്തിൽ വച്ച് കോട്ടയം ജില്ലയിലെ പോലീസ് ഉദ്ദ്യോഗസ്ഥനായ ശ്രി മിഥുൻ മുരളി രചിച്ച ലോഗോസ് ബുക്ക്സ് പുറത്തിറക്കിയ വിധിശൂലം എന്ന പുസ്തകത്തെ കുറിച്ച് ആസ്വാദന സദസ് നടത്തി.

ലൈബ്രറി പ്രസിഡൻ്റ് ശ്രി സിബി മോൻ E N അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി സലിം കുമാർ സ്വാഗതവും ലൈബ്രറി കമ്മറ്റി അംഗം ശ്രീമതി സവിത മോൾ പുസ്താകവതരണം നടത്തി.
ശ്രീ മാത്യൂ പോൾ, രജ്ഞിത്ത് കുമാർ, ബിനു ഭാസ്കർ അജിത്ത് ടി.ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.
ശ്രീമിഥുൻ മുരളി മറുപടി പ്രസംഗം നടത്തി ചടങ്ങിന് ലൈബ്രറി ജോ. സെക്ര അരുൺ കുമാർ കൃതജ്ഞത രേഖപ്പെടുത്തി തുടർന്ന് എം ടി. , P ജയചന്ദ്രൻ ‘ അനുസ്മരണവും ഗാനസന്ധ്യയും നടത്തി ശ്രീ സുദേവ്, രാജിവ്, നവിൻ തുടങ്ങിയവർ ഗാന സന്ധ്യയ്ക്ക് നേതൃത്ത്വം നൽകി
