
ചങ്ങനാശേരി: ആനപ്രേമികൾക്ക് ആവേശമായ ഇത്തിത്താനം ഗജമേള ഇന്ന്. വൈകിട്ട് 4ന് ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന ഗജമേളയിൽ 14 ഗജവീരൻമാർ അണിനിരക്കും.

ഉയരക്കേമനായ കൊമ്പൻ കാഴ്ചശ്രീബലിയിൽ ദേവിയുടെ തിടമ്പേറ്റും. ലക്ഷണമൊത്ത ഗജവീരന് മന്ത്രി വി.എൻ വാസവൻ ഗജരാജപട്ടം സമ്മാനിക്കും.
ഇന്ന് രാവിലെ 8.30ന് കാവടിപുറപ്പാട്, 10ന് കാവടി, കുംഭകുടം എഴുന്നള്ളിപ്പ്, 11ന് കാവടി കുംഭകുടം അഭിഷേകം, 12ന് പ്രസാദമൂട്ട്, 2ന് നാമജപലഹരി, വൈകുന്നേരം 4ന് ഗജമേള, 4.30ന് ഗജരാജപട്ടം സമ്മാനിക്കൽ,
5ന് കാഴ്ചശ്രീബലി, തിരുമുൻപിൽവേല, കുളത്തിൽ വേല, 6ന് പഞ്ചാരിമേളം, രാത്രി 10ന് പുലവൃത്തംകളി, 11ന് പള്ളിവേട്ട, കളമെഴുത്തുംപാട്ടും, എതിരേൽപ്പ്.
