
സിഡ്നി മോണ്ടിസോറി സ്കൂൾസ് പുതുതലമുറകളുടെ ഭാവികാഴ്ച്ചകൾക്കായി ക്രിയേറ്റിവിറ്റിയുടെ അത്ഭുതലോകം തുറക്കുന്നു.

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിശാലമായ വർണ്ണക്കാഴ്ചകളുടെ പുത്തൻ കെട്ടിടത്തിലേക്ക് ഗാന്ധിനഗറിലെ സിഡ്നി സ്കൂൾ പ്രവേശിക്കുകയാണ്. അതിവിശാലമായി ഒരുങ്ങുന്ന ഈ സെന്ററിൽ സിഡ്നി സ്കൂൾസിന്റെ കോർപ്പറേറ്റീവ് ഓഫീസും , ടീച്ചേഴ്സ് ട്രെയിനിങ് കോളേജും ,ഏർലി ചൈൽഡ്ഹുഡ് റിസേർച്ച് സെൻററും, അക്കാദമിക് ഗസ്റ്റ് ഹൗസും പ്രവർത്തനം ആരംഭിക്കുന്നു.
തുറമുഖം- ദേവസ്വം -സഹകരണ വകുപ്പുകളുടെ മന്ത്രി ബഹുമാനപ്പെട്ട ശ്രീ വി. എൻ . വാസവൻ ഉദ്ഘാടനം ചെയ്യും.
ബഹുമാനപ്പെട്ട ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷതവഹിക്കും. സിഡ്നിയുടെ വളർച്ചയിൽ താങ്ങും തണലുമായി നിന്ന് ഡോക്ടർ സി പി വിജയൻ ,ഡോക്ടർ ബാലചന്ദ്രൻ പ്രഭാകരൻ , ഡോക്ടർ പി എസ് ഷാജഹാൻ ,റവ.ഫാ.ജോസ് സുരേഷ് കപ്പുച്ചിൻ, എന്നിവർക്ക് സദസ്സ് സ്നേഹാദരവ് അർപ്പിക്കും.
