
കേരളത്തിൻറെ തണ്ണീർത്തട ആവാസവ്യവസ്ഥയുടെ ഹൃദയമായ വേമ്പനാട് കായലിന്റെയും കുട്ടനാടിന്റെയും പാരിസ്ഥിതിക പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ മാനേജ്മെൻറ് അസോസിയേഷൻ (ട്രാമ)ഒരു വിദഗ്ധ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു.

2025 മെയ് 5 ന് ഉച്ചയ്ക്ക് 2 .30ന് കുമരകംപ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് നിർവഹിക്കുന്നതാണ്.
കാലാവസ്ഥ മാറ്റം ഈ പ്രദേശത്ത് സൃഷ്ടിക്കുന്ന വെല്ലുവിളികൾ , കർഷകരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ടുള്ള സുസ്ഥിര കൃഷി രീതികൾ , പരിസ്ഥിതി സൗഹൃദ ടൂറിസം വികസനത്തിനുള്ള സാധ്യതകൾ, കായൽ പരിസ്ഥിതിയുടെ സംരക്ഷണവും മത്സ്യമേഖലയുടെ വളർച്ചയും എന്ന നാല് സുപ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് ആയിരിക്കും സംവാദം .
സംവാദത്തിനു ശേഷം വിദഗ്ധരുടെ മറുപടിയും ചർച്ചയും ഉണ്ടായിരിക്കുന്നതാണ് സമാപന സമ്മേളനം ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നതാണ്.

നിങ്ങളുടെ സജീവമായ പങ്കാളിത്തം സാദരം ക്ഷണിച്ചുകൊള്ളുന്നു .
ജേക്കബ് ജോസഫ് പ്രസിഡൻറ്
മഹേഷ് ബിനോയ് സെക്രട്ടറി