
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പട്ടണമാകെ സൗന്ദര്യവൽക്കരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള ആലോചനയോഗം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്നു.

സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന എംസി റോഡ് സൗന്ദര്യവൽക്കരണം നടത്തുക എന്നതാണ് ആലോചനായോഗതിൻ്റെ പ്രധാന ഉദ്ദേശം.
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവൽ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.
ചങ്ങനാശ്ശേരിനഗരസഭാ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ വൈസ് ചെയർമാൻ മാത്യൂസ്സ് ജോർജ് വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മിനി വിജയകുമാർ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഡി മോഹനൻ കുറിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അനീസ്.ജി , ഹെൽത്ത് ഉദ്യോഗസ്ഥർ ശുചിത്വ മിഷൻ പ്രതിനിധികൾ മിഷൻ പ്രതിനിധികൾ പങ്കെടുത്തു
