
കേരള പോലീസ് ഓഫീസേഴ്സ്അസോസിയേഷൻ 35ാം സംസ്ഥാന സമ്മേളനം മെയ്യ് 26 27 28 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി “യുവതയ്ക്കായി കൈകോർക്കാം ലഹരിക്കെതിരെ ”
2025 മെയ് 22 വ്യാഴാഴ്ച 11 എ.എം ന് ദർശന അക്കാദമി ഹാളിൽ വച്ച് നടത്തുന്നു.
മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ലഹരി എന്നും മനുഷ്യരാശിയെ തെറ്റായ മാർഗ്ഗത്തിലേക്ക് മാത്രമേ നയിച്ചിട്ടുള്ളൂ .
ഇരുട്ടിൻറെ ശക്തികൾക്ക് കരുതാവുന്ന ഏതൊന്നിനെയും നാം ചെറുത് തോൽപ്പിക്കണം. വർത്തമാനകാലം വല്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കെട്ട് കാലമായി മാറുമ്പോൾ നമ്മുടെ കണ്ണും കാതും തുറന്നിരിക്കണം ചേർത്ത് പിടിക്കാം യുവത്വത്തെ ; നമുക്ക് ഒരുമിച്ച് യുവതയ്ക്കായി കൈകോർക്കാം.
പോലീസ് കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി

കെ ആർ പ്രശാന്ത് കുമാർ പ്രസിഡൻറ്
സലിംകുമാർ കെ സി സെക്രട്ടറി