ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്ര ബിഎം & ബിസി റോഡിലൂടെ.എംഎൽഎയുടെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും 50 ലക്ഷം രൂപ മുടക്കി നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. ജോബ് മൈക്കിൾ നിർവ്വഹിച്ചു.

ചങ്ങനാശ്ശേരി നിയോജകമണ്ഡലമാകെ വികസന പ്രവർത്തനങ്ങൾ നിറഞ്ഞിരിക്കുകയാണ് എന്നും ഓരോ പ്രവർത്തികൾ പൂർത്തീകരിക്കുംതോറും 15 വർഷക്കാലം എങ്കിലും പിന്നോട്ട് നിന്നിരുന്ന വികസന മുരടിപ്പിൽ നിന്ന് നാം ഘട്ടം ഘട്ടമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്നും എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
കൺമുമ്പിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നത് ശരിയായ രാഷ്ട്രീയം അല്ല എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

മുൻസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് വാർഡ് മെമ്പർ ബീന ജോബി മുൻ മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഓട്ടോറിക്ഷ തൊഴിലാളികൾ കടയുടമകൾ റോഡ് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

