
കോട്ടയം ജില്ലാ പോലിസ് പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്കായി കോട്ടയം ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ ചെസ്സ് മത്സരം സംഘടിപ്പിച്ചു.

കോട്ടയം പോലിസ് ക്ലബ്ബിൽ ആരംഭിച്ച മത്സരം DHQ അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ LP വിഭാഗത്തിൽ നിവേദ് മനോജ്, ആരവ് പ്രഭാത് എന്നിവരും UP വിഭാഗത്തിൽ ദൃപദ് വി, ഗൗതം മനോജ് എന്നിവരും HS & HSS വിഭാഗത്തിൽ ഉദയകൃഷ്ണ എം, ആദിത്യദേവ് കേ. എ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തുടർന്ന് ബഹു: ജില്ലാ പോലിസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് IPS അവർകൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓരോ വിഭാഗത്തിലും വിജയികൾക്ക് ₹5000 ഉം റണ്ണേഴ്സ് അപ്പിന് ₹3000 ഉം ക്യാഷ് അവാർഡും കൂടാതെ പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും നൽകി.
ലൈബ്രറി പ്രസിഡന്റ് EN സിബിമോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി KC സലിംകുമാർ സ്വാഗതവും പോലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രഞ്ജിത് കുമാർ കോട്ടയം ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡന്റ് അജിത് T ചിറയിൽ എന്നിവർ ആശംസകളും നേർന്നു. എക്സിക്യൂട്ടീവ് അംഗം അജിത്കുമാർ കൃതജ്ഞത പറഞ്ഞു.
