
രണ്ടാഴ്ചത്തെ ഉയരത്തിലേക്ക് കുതിച്ചുകയറിയ സ്വർണത്തിൽ (gold) നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, കേരളത്തിലും വില (Kerala gold price) താഴേക്ക്.

സംസ്ഥാനത്ത് ഗ്രാമിന് (gold rate) ഇന്ന് 35 രൂപ കുറഞ്ഞ് വില (Today’s gold price) 8,940 രൂപയും പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയുമായി.
കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് ഇന്നത്തെ നേരിയ വിലക്കുറവ്.
രാജ്യാന്തര വില ഇന്നലെ കുറിച്ച ഔൺസിന് 3,344 ഡോളർ നിലവാരത്തിൽ നിന്ന് കനത്ത ലാഭമെടുപ്പിനെ (profit taking) തുടർന്ന് ഇന്ന് 3,290 ഡോളർ നിലവാരത്തിലേക്ക് വീണതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.
