
ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്തിലെ ഇല്ലിമൂട്- അമ്പലം റോഡ് കോൺക്രീറ്റ് ചെയ്ത് പൊതുജനങ്ങൾക്ക് സമർപ്പിച്ചു.

അഡ്വ. ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 16 ലക്ഷത്തി 15,000 രൂപ മുതൽ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ദീർഘനാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടന്ന റോഡാണിത്. പഞ്ചായത്ത് പ്രസിഡണ്ട് മണിയമ്മ രാജപ്പൻ, ബ്ലോക്ക് മെമ്പർ അലക്സാണ്ടർ പ്രാക്കുഴി,
പഞ്ചായത്ത് മെമ്പർ അശോക് ജി, എം എ മാത്യു മുളവന ,ബിനോയി മുക്കാടൻ, ലിനു ജോബ് തുടങ്ങി വിവിധ സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
