ഇളങ്ങുളം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം-പാലാ റോഡിൽ അഞ്ചാംമൈലിൽ കാർ മറിഞ്ഞ് മുണ്ടക്കയം സ്വദേശികളായ ആറുപേർക്ക് പരിക്ക്.

പിച്ചകപ്പള്ളിൽ മേഴൂർ നാദിം സജീവ്(17), മടുക്കക്കുഴിയിൽ ജോയൽ ജിബിലി (17), പൂവക്കുളം ജോയൽ ജോസഫ് (17), എലിവാലിക്കൽ ജിഷ്ണു സജി(17), പേരപ്പറമ്പിൽ അലി സക്കീർ (16), ചുങ്കശ്ശേരിൽ അത്തീക്ക് (17) എന്നിവർക്കാണ് പരിക്ക്.
കാറോടിച്ചിരുന്ന മുണ്ടക്കയം പറയരുപറമ്പിൽ ബോണി (19) സാരമായ പരിക്കില്ലാതെ രക്ഷപെട്ടു. ഇവരെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാലാ ഭാഗത്തേക്ക് പോകവേയായിരുന്നു അപകടം.

