
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 28 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം.

കോട്ടയം പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ കെ.പി ടോംസൺ ഇനി ചങ്ങനാശേരി ഡിവൈഎസ്പിയാകും. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസാണ് പുതിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി.
ചങ്ങനാശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥനെ കോട്ടയം അഡീഷണൽ എസ്.പിയായി നിയമിച്ചു. നിലവിലെ കോട്ടയം
അഡീഷണൽ എസ്.പി സക്കറിയ മാത്യുവിനെ കൊല്ലം സിറ്റിയിൽ അഡീഷണൽ എസ്.പിയായി നിയമനം നൽകിയിട്ടുണ്ട്. നിലവിലെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ബി വിജയനാണ് വൈക്കം ഡിവൈഎസ്പി.
തൃപ്പൂണിത്തുറ എസ്.എച്ച്ഒ ആയിരുന്ന എ.എൽ യേശുദാസിനെ എറണാകുളം വിജിലൻസ് സെപ്ഷ്യൽ സെൽ ഡിവൈഎസ്പിയായി നിയമിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ ബെന്നി ജേക്കബിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്.
