
കോട്ടയം ജില്ലയിലെ പുതിയ അഡിഷണൽ എസ്. പി. ആയി ചങ്ങനാശ്ശേരി DySP ആയിരുന്ന ശ്രീ.എ. കെ. വിശ്വനാഥൻ ചുമതലയേറ്റു. വൈക്കം DySP ആയി ഇടുക്കി ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് DySP ആയിരുന്ന ശ്രീ. വിജയൻ റ്റി. ബി. യും കാഞ്ഞിരപ്പള്ളി DySP ആയി കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് DySP ആയിരുന്ന ശ്രീ. സാജു വർഗീസും ചങ്ങനാശ്ശേരി DySP ആയി പള്ളിക്കത്തോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീ. കെ. പി. ടോംസണും കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് DySP ആയി കൊച്ചിൻ സിറ്റി കണ്ട്രോൾ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ.അനിൽകുമാർ വി. എസ്. എന്നിവരും ചുമതലയേറ്റു
