
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലഭിച്ച ‘സുരക്ഷത നിക്ഷേപ’ (സെയ്ഫ്-ഹാവൻ) പെരുമ മങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര, ആഭ്യന്തര സ്വർണവിലകൾ താഴേക്കിറങ്ങിത്തുടങ്ങി.

കേരളത്തിൽ ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് സ്വർണവില ഗ്രാമിന് ഇന്ന് 55 രൂപ കുറഞ്ഞ് 9,210 രൂപയായി. പവന് 440 രൂപ താഴ്ന്ന് വില 73,680 രൂപയിലുമെത്തി.