
നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ആര്യാടൻ മുഹമ്മദിന്റെ മാർഗദർശിയായി എപ്പോഴും കൂടെയുണ്ടായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ദിവസമായിരുന്നു മമ്മുവിന്റെ മരണം.
ഭാര്യ: സൈനബ, മക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. മൃതദേഹം ഇന്ന് വൈകുന്നേരം 5.30 മുതൽ ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.