പാലക്കാട്: മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ പുഴകളും, വെള്ളച്ചാട്ടങ്ങളും, മറ്റ് ജലാശയങ്ങളും എന്നിവിടങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീക്കി ജില്ലാ കളക്ടർ ജി പ്രിയങ്ക ഉത്തരവിട്ടു.

നേരത്തെ, മഴ തുടർന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമത്തിലെ ഓറഞ്ച് ബുക്ക് നിർദ്ദേശങ്ങൾ പ്രകാരം ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം താല്ക്കാലികമായി നിരോധിച്ചിരുന്നു. ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും, ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ദിവസങ്ങളിലും പ്രവേശന വിലക്ക് ബാധകമായിരിക്കും.
വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്ന ദിവസങ്ങളിൽ അവരുടെ സുരക്ഷ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

