ചങ്ങനാശ്ശേരി : ഫാത്തിമാപുരം മാതൃവേദിയുടെയും പിതൃവേദിയുടെയും ആഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റലിലെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.

നിരവധി ആയിട്ടുള്ള ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. ചടങ്ങിൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ ക്യാമ്പിന് എത്തിയ ഡോക്ടർമാരെയും ഫാത്തിമാപുരം ഇടവകയിലുള്ള ഡോക്ടർമാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
പിതൃവേദി യൂണിറ്റ് പ്രസിഡൻറ് സജി നാലുപറ അധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃവേദി പിതൃവേദി യൂണിറ്റ് ഡയറക്ടറും ഫാത്തിമാപുരം ഫാത്തിമ മാതാ ദേവാലയ വികാരിയുമായ ഫാ.തോമസ് പാറത്തറ യോഗം ഉദ്ഘാടനം ചെയ്യുകയും ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റൽ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ സന്ദേശം നൽകുകയും

സജി നാലു പറ, ജെൻസി അമ്പാട്ട്, ജോബോയ് സ്കറിയ, സിജു തൊട്ടിക്കൽ, ബിന്ദു വെള്ളപ്പൊയ്കയിൽ, ഡിസ്റ്റി പുളിമൂട്ടിൽ, മഞ്ചു നെടിയകാലാപറമ്പിൽ, ജിനോയ് ആൻറണി, ബിന്ദു പൊട്ടുകളം , സി . ടെസിൻ, പി ഡി കുഞ്ഞുമോൻ, മൈക്കിൾ മുണ്ടകത്തിൽ,റിറ്റി മനോഷ് തുടങ്ങി മാതൃവേദിയുടെയും പിതൃവേദിയുടെയും ഭാരവാഹികൾ സംസാരിച്ചു.

