സിനിമ കണ്ടതു കൊണ്ട് മാത്രം ആരും നന്നാവുകയോ ചീത്തയാവുകയോ ചെയ്യുന്നില്ലെന്ന് ദിലീഷ് പോത്തന്. സിനിമകള്‍ സമൂഹത്തിന് സന്ദേശം നല്കുന്നതാകണം എന്ന് താന്‍ കരുതുന്നില്ലെന്നും ദിലീഷ് പറയുന്നു. അതേസമയം തന്റെ സിനിമകളിലൂടെ ലക്ഷ്യമിടുന്നത് സമൂഹത്തിന്റെ പ്രതിഫലനമാണെന്നും ദിലീഷ് പോത്തന്. ദ ന്യു ഇന്ത്യന്‍ എക്സ്പ്രസിന്റെ ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ അനുഭവിച്ചത് പോലെ സമൂഹത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സിനിമ സന്ദേശം നല്കുന്നതാകണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പകരം ഫീല്‍ ചെയ്യുകയാണ് വേണ്ടത്. സന്ദേശം നല്കാനാണെങ്കില് പ്രസംഗിച്ചാല്‍ മതിയല്ലോ. എന്നു കരുതി എനിക്ക് ഓക്കെ ആകാത്തൊരു രാഷ്ട്രീയം പറയാനും ശ്രമിക്കാറില്ല. കാഴ്ചക്കാരനാണ് എന്ത് സന്ദേശമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്.” ദിലീഷ് പോത്തന് പറയുന്നു.
ഒരു സിനിമ കണ്ടതു കൊണ്ട് ആരും നന്നാവുകയോ മോശമാവുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കില്‍ ഒരുപാട് പേര് നന്നായേനെ. കാരണം അത്രയും നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ചെറിയ സ്വാധീനമുണ്ടാകാം. പക്ഷെ ഒരു സിനിമ മാത്രമായി ഒന്നും ചെയ്യുന്നില്ല. ഒരേ തരത്തിലുള്ള പത്തോ അമ്പതോ സിനിമകള്‍ കാണുകയാണെങ്കില്‍ അത് ഒരാളെ സ്വാധീനിച്ചേക്കാം. അങ്ങനൊരു കള്‍ച്ചറല്‍ ചെയ്ഞ്ച് പതിയെയാണ് സംഭവിക്കുന്നത്.” എന്നും അദ്ദേഹം പറയുന്നു.
എല്ലാവര്ക്കും ഉള്ള ഉത്തരവാദിത്തം തന്നെയാണ് സംവിധായകനുമുള്ളത്. സമൂഹത്തെ നന്നാക്കാനുള്ളതല്ല സിനിമ മേഖല. ഫിലിം മേക്കിംഗിനെ ഞാന്‍ ഒരു പ്രൊഫഷണല്‍ രംഗമായിട്ടാണ് കാണുന്നത്. സമൂഹത്തെ രസകരമായി അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം” എന്നും ദിലീഷ് പോത്തന് വ്യക്തമാക്കുന്നു.

ഈയ്യടുത്തായി ചില സിനിമകളുടെ പേര് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തെക്കുറിച്ചും ദിലീഷ് പോത്തന് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍, ഞാന്‍ ക്രിയേറ്റീവ് ഫ്രീഡത്തിലാണ് വിശ്വസിക്കുന്നത്. എല്ലാവരും അതിനായി പൊരുതണണെന്നാണ് ദിലീഷ് പോത്തന് പറയുന്നത്.

