പരുത്തും പാറ : കനത്ത കാറ്റിൽ തേക്ക് മറിഞ്ഞ് വീണ് പരുത്തും പാറ കുളങ്ങര ബാബു പോളിൻ്റെ വീടിന് നാശനഷ്ടം സംഭവിച്ചു.

അപകടകരമായ അവസ്ഥയിൽ അയൽ പുരയിടത്തു നിന്നിരുന്ന തേക്കുമരം മുറിച്ചു മാറ്റാൻ വേണ്ടി രേഖാമൂലം പഞ്ചായത്തിലും , പുരയിട ത്തിൻ്റെ ഉടമസ്ഥനോടും ആവശ്യപ്പെട്ടിട്ടും അവർ നടപടി എടുത്തില്ല.
ഇന്ന് വീശിയ ശക്തമായ കാറ്റിൽ വീടിൻറെ മുകളിലേക്ക് തേക്കുമരം മറിഞ്ഞ് അപകടകരമായ അവസ്ഥയിൽ നിൽക്കുകയാണ്.

റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

