ചിങ്ങവനം: നഴ്സറി ബിസിനസിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.

പാലക്കാട് ആര്യമ്പാവ് കരയിൽ മഠത്തിൽ വീട്ടിൽ ബിജു പോൾ (54), എറണാകുളം കുമ്പളങ്ങി കരയിൽ ചെട്ടിപ്പറമ്പിൽ വീട്ടിൽ സി.വി. വിനു (47), വയനാട് പുൽപ്പള്ളി കരയിൽ മഠത്തിൽ വീട്ടിൽ ലിജോ ജോൺ (45) എന്നിവരെയാണ് ചിങ്ങവനം പൊലീസ് കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
