ബ്രിസ്ബെയ്ൻ: ഇടംകൈ സ്പിന്നർ രാധ യാദവിന്റെയും (3 വിക്കറ്റ്) ഓഫ് സ്പിന്നർ മിന്നു മണിയുടെയും (2 വിക്കറ്റ്) ബോളിങ് മികവിൽ ഇന്ത്യ എയ്ക്ക് വിജയത്തുടക്കം.

ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീം 3 വിക്കറ്റിനു വിജയിച്ചു.
ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 214 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യൻ ടീം 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഓപ്പണർമാരായ യത്സിക ഭാട്ടിയയും (59) ഷെഫാലി വർമയും (36) ചേർന്നു നൽകിയ മികച്ച തുടക്കമാണ് റൺചേസിൽ ഇന്ത്യയ്ക്ക് കരുത്തായത്.

TAGS
Cricket
Women’s Cricket
Minnu Mani
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
