തിരുവനന്തപുരം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സാപ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു.

മുന്നറിയിപ്പു സന്ദേശങ്ങൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നു.
ഹാക്കിങ് നടന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നമ്പറിലാണോ, ജില്ലാ ഓഫിസുകളിലെ ഏതെങ്കിലും നമ്പരിലാണോ എന്നു പരിശോധിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റിയുടെ നമ്പർ ഹാക്ക് ചെയ്തതായി വ്യക്തമായാൽ പൊലീസിൽ പരാതി നൽകും. ഐടി വിഭാഗം പരിശോധന നടത്തി ഇന്ന് റിപ്പോർട്ടു നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

