ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ദിനം ജന്മദിനം പ്രമാണിച്ച് പാവപ്പെട്ടവര്‍ക്ക് അരലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്നവര്ക്കായിരിക്കും വീടുകള്‍ നിര്‍മിച്ച് നല്‍കുകയെന്ന് പഞ്ചായത്ത് രാജ് മന്ത്രി അറിയിച്ചു. 25 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാവും നിര്‍മിച്ച് നല്‍കുക. ഇതിനായി 1.2 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തോളം പേരെ പദ്ധതിയില്‍ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി അവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിന് നവംബറില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംസ്ഥാനനത്ത് 75 ലക്ഷം മരങ്ങല്‍ നടുമെന്ന് മുഖ്യമന്ത്രി നേരനത്തെ പറഞ്ഞിരുന്നു. ഒഡീഷയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്രയേറെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതെന്നും മോഹന്‍ ചരണ്‍ മാഞ്ചി പറഞ്ഞു.

