സദ്യയില്ലാതെ എന്ത് ഓണം, എന്നാൽ സദ്യയിലെ കൂട്ടങ്ങൾ പ്രമേഹ രോഗികൾക്ക് അത്ര ഫ്രണ്ട്ലി അല്ല. എന്ന് കരുതി സദ്യ ഒഴിവാക്കണമെന്നില്ല, പെട്ടെന്നുള്ള ഷുഗർ സ്പൈക്ക് ഒഴിവാക്കാൻ സിംപിൾ ആയ വ്യായാമം ചെയ്താൽ മതി.

കാഫ് റൈസ്’
സദ്യ കഴിച്ച ശേഷം, ഇതൊന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. കാല് പാദങ്ങള്‍ നിലത്ത് വിശ്രമിക്കാന്‍ അനുവദിക്കുക. ശേഷം കാലുകളുടെ ഉപ്പൂറ്റി മാത്രം പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഇത് 5 മുതൽ 10 മിനിറ്റ് വരെ ആവർത്തിക്കാവുന്നതാണ്.

വ്യായാമത്തിലൂടെ ഉപ്പൂറ്റിയിൽ ഉള്ള സോളിയസ് പേശികൾ ചുരുങ്ങാൻ സഹായിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില വർധിക്കാൻ നിലനിർത്തും. ഇതിലൂടെ ഷുഗര്‍ സ്പൈക്ക് വലിയെ രീതിയില്‍ ഉണ്ടാകാതെ സംരക്ഷിക്കും. വീട്ടിലിരുന്നോ ജോലി സ്ഥലത്തിരുന്നോ കാല്‍ഫ് റൈസ് എളുപ്പത്തിൽ ചെയ്യാവുന്നതാണ്.

ഭക്ഷണ ശേഷം അഞ്ച് മണിക്കൂര്‍ കാഫ് റൈസ് ചെയ്തിലൂടെ ആളുകളില്‍ ഷുഗര്‍ സ്പൈക്ക് 52 ശതമാനമായും എക്സ്ട്രാ ഇന്‍സുലിന്‍ നില 60 ശതമാനമായും കുറഞ്ഞതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഞ്ച് മണിക്കൂറിന്റെ ആവശ്യമൊന്നുമില്ല, വെറും പത്ത് മിനിറ്റ് ചെയ്താല്‍ പോലും ഇത് ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.
