തിരുവനന്തപുരം:തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ.

കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകും.
ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ച്ച വന്നാൽ കടുത്ത നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.സംഭവത്തിൽ കർശന നടപടി ഉറപ്പാണ്.

പൊലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി പറഞ്ഞു.

