ദില്ലി:എൻഡിഎ സ്ഥാനാർത്ഥിയും മഹാരാഷ്ട്ര ഗവർണറുമായ സി പി രാധാകൃഷ്ണൻ ചൊവ്വാഴ്ച ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

എതിരാളിയായ ഇന്ത്യാ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ അദ്ദേഹം അനായാസം പരാജയപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ ആകെ 767 എംപിമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. വോട്ടെണ്ണൽ സമയത്ത് 752 എണ്ണം സാധുവാണെന്ന് കണ്ടെത്തി, 15 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു.

സി പി രാധാകൃഷ്ണന് 452 ഒന്നാം മുൻഗണന വോട്ടുകൾ ലഭിച്ചു, ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 ഒന്നാം മുൻഗണന വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.

