തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ബുധനാഴ്ചമുതൽ 20 രൂപ അധികം ഈടാക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക.
സി ഡിറ്റ് തയ്യാറാക്കിയ ലേബൽ കുപ്പികളിൽ പതിക്കും. 20 രൂപ വാങ്ങുന്നതിന് പ്രത്യേകം രശീതിനൽകും. പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേല്പിക്കുമ്പോൾ പണം തിരികെലഭിക്കും.

കുപ്പി തിരിച്ചെടുക്കണമെങ്കിൽ ലേബൽ നിർബന്ധമാണെന്ന് ബെവറജസ് കോർപ്പറേഷൻ സിഎംഡി ഹർഷിത അത്തല്ലൂരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ പ്രത്യേകമായിട്ടാകും 20 രൂപ ഈടാക്കുക. ജനുവരിയിൽ സംസ്ഥാനവ്യാപകമാക്കുമ്പോൾ ഒറ്റബില്ലായിമാറും.

അതത് ഷോപ്പുകളിൽ വിൽക്കുന്ന കുപ്പികളാകും ആദ്യഘട്ടത്തിൽ തിരിച്ചെടുക്കുക. ഇതിനായി പ്രത്യേക കൗണ്ടർ ഉണ്ടാകും. കുപ്പികൾ ഒരുമിച്ച് കൊണ്ടുവന്നാലും സ്വീകരിച്ച് പണം നൽകും.

