മലപ്പുറം: ഇടത് എംഎൽഎ കെ.ടി ജലീലിനെതിരെ വിമർശനവുമായി യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസ്. മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസൺ 1 ആണെന്നും എംഎൽഎ സ്ഥാനം രാജിവെപ്പിക്കുന്ന സീസൺ 2 നാളെ യൂത്ത് ലീഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പൂക്കോട്ടൂർ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫിറോസ്.

ജലീലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പി.കെ ഫിറോസിന്റെ പ്രസംഗം. വയനാട്ടിൽ ലീഗ് വാങ്ങിയ സ്ഥലത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കഴയില്ലെന്നാണ് ജലീൽ പറഞ്ഞത്. എന്നാൽ അവിടെ 105 വീടുകളുടെ നിർമാണ ഉദ്ഘാടനം പാണക്കാട് സയ്യദ് സാദ്ദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന് കേട്ടിട്ടുണ്ട്, എന്നാൽ അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പനെയാണ് തനിക്ക് കാണാൻ സാധിച്ചതെന്നും പി.കെ. ഫിറോസ് പറഞ്ഞു.

സിബിഐയിൽ പരാതി കൊടുത്താലും രോമത്തിന് പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല. ഒരു ലീഗ് പ്രവർത്തകന്റെയും ദേഹത്ത് മണ്ണിടാൻ കഴിയില്ലെന്നത് തന്റെ ആത്മവിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

