വയനാട്: കോൺഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കോൺഗ്രസ് ഗ്രൂപ്പ് പോരിന് ഇരയായാണ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നല്ലേടം ആത്മഹത്യ ചെയ്തത്.

ജോസിന്റെ ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിച്ചവരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെയും ആണ് ചോദ്യം ചെയ്യുക.
വ്യക്തിപരമായ അധിക്ഷേപമാണ് നടത്തിയത് എന്ന് കുടുംബം മൊഴി നൽകിയിരുന്നു. സമഗ്ര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്കും സൈബർ പൊലീസിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
അതേസമയം കടബാധ്യതയേറി ആത്മഹത്യാശ്രമം നടത്തിയ പത്മജയെ കോൺഗ്രസ് നേതാക്കൾ പാടെ അവഗണിക്കുകയാണ്. വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി ജോസിന്റെ കുടുംബത്തെ സന്ദർശിച്ചില്ല. ആശുപത്രിയിൽ കിടക്കുന്ന എൻ എം വിജയന്റെ മകൾ പത്മജയെയും എം പി സന്ദർശിക്കില്ലെന്നാണ് വിവരം.

മരിച്ചവരോടും, പാർട്ടി കാരണം ജീവിതം നശിച്ചവരോടും നീതി കാണിക്കാതെ പോകുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

