ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിലെ അർജന്റീന ജേഴ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിന സമ്മാനമായി കയ്യൊപ്പിട്ടയച്ച് ലയണൽ മെസി.

ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. ഈ വർഷം നവംബറിൽ അർജന്റീന ടീമിനൊപ്പം സൗഹൃദമത്സരത്തിനായി മെസി കേരളത്തിലെത്തുന്നുണ്ട്.
ഡിസംബറിൽ സ്വകാര്യസന്ദർശനത്തിനായി കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും മെസി എത്തും.

ഈ വരവിൽ മെസി മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

