ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. 40 % മായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരളാ ലോട്ടറി സംരക്ഷണ സമതി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുന്നിൽ കേരളാ ലോട്ടറിഏജന്റ്സ് യൂണിയൻ (ഐ എൻ ടി യു സി) സംസ്ഥാന സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

നിലവിൽ ലോട്ടറിക്ക് ജി.എസ്.ടി. 28 ശതമാനമാണ്. അത് 40 ശതമാനമായി വർധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ തകർക്കും. തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നു. ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്.
ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ, സൗജന്യ യൂണിഫോം,സൗജന്യ ഭവന പദ്ധതി തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വർദ്ധന പ്രതികൂലമായി ബാധിക്കും.

ലോട്ടറി ട്രേ ഡേഴ്സ് യൂണിയൻ (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി സിജോ പ്ലാന്തോട്ടം അധ്യക്ഷത വഹിച്ചു. ലോട്ടറി യൂണിയൻ (സി ഐ ടി യു) ജില്ലാ സെക്രട്ടറി ടി എസ് എൻ ഇളയത്, സ്ട്രീറ്റ് വെണ്ടർ ആൻഡ് ലോട്ടറി സെല്ലേഴ്സ് ഫോറം( എച് എം എസ് ) ജില്ലാ പ്രസിഡന്റ് പികെ ആനന്ദക്കുട്ടൻ, കെ ടി യു സി എം ജില്ലാ പ്രസിഡന്റ് സന്തോഷ് കല്ലറ,ലോട്ടറി വെൽഫെയർ അസോസിയേഷൻ ( കെ എൽ ഡബ്ലിയു എ) എസ് ആർ സുരേഷ്, ടി എസ് നിസ്താർ, കെ ജി ഗോപകുമാർ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ബി രാമചന്ദ്രൻ, സക്കീർ ചങ്ങംപള്ളി, പിസി ഫിലിപ്പ്, ബിജു തറപ്പേൽ,എന്നിവർ പ്രസംഗിച്ചു.

