എംഎസ് സുബ്ബലക്ഷ്മി, കലൈ മാമണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. 2021, 2022, 2023 വര്‍ഷങ്ങള്‍ക്കുള്ള കലൈമാമണി പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികളുടെ ദാസേട്ടന് കെജെ യേശുദാസിനാണ് എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം. സംഗീതത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

2021 ലെ കലൈ മാമണി പുരസ്കാരം അഭിനേതാക്കളായ സായ് പല്ലവി, എസ്ജെ സൂര്യ, സംവിധായകന് ലിങ്കുസാമി, സെറ്റ് ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ക്കും ടെലിവിഷന്‍ താരം പികെ കമലേഷിനുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2022 ലെ കലൈ മാമണി പുരസ്കാരം നടന് വിക്രം പ്രഭു, ജയ വിസി ഗുഹനാഥന്, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ്. ടെലിവിഷന്‍ താരം മേട്ടി ഒലി ഗായത്രിയ്ക്കും പുരസ്കാരമുണ്ട്.

നടന് മണികണ്ഠന്, ജോര്‍ജ് മാര്യര്‍, സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍, ഗായിക ശ്വേത മോഹന്‍, കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്റ്റര്‍ പിആര്‍ഒ നിഖില്‍ മുരുകന് എന്നിവര്‍ക്കാണ് 2023 ലെ കലൈ മാമണി പുരസ്കാരം. ടെലിവിഷനില്‍ നിന്നും എന്‍പി ഉമാശങ്കര്‍ ബാബവും അഴകന് തമിഴ്മണിയും പുരസ്കാരത്തിന് അര്‍ഹരായി.

