തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടിജെഎസ് ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്.

ടിജെഎസ് ജോര്‍ജ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തിനും ലോക മാധ്യമ രംഗത്തിനും നല്കിയ അഭിമാനകരമായ സംഭാവനയായിരുന്നു ടിജെഎസ്.

ഭയരഹിതവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന് വേണ്ടി നിലകൊണ്ടയാളായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

