ന്യൂഡൽഹി: രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.
അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൊതുവിൽ കഫ് സിറപ്പുകൾ നിർദേശിക്കാറില്ലെന്ന് ഡിജിഎച്ച്എസ് മാർഗനിർദേശത്തിൽ പറഞ്ഞു.

ആവശ്യമെങ്കിൽ കൃത്യമായ പരിശോധനകൾക്ക് ശേഷം നിരീക്ഷണത്തിലും കുറച്ചുകാലയളവിലേക്ക് ഡോസ് നിശ്ചയിച്ചുമാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

