ഓസ്ലോ ( നോർവേ): ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മീരാബായ് ചാനുവിന് വെള്ളി.

വനിതകളുടെ 48 കിഗ്രാം വിഭാഗത്തിൽ ചാനു ആകെ 199 കിലോഗ്രാം ഭാരമുയർത്തിയപ്പോൾ
ഉത്തര കൊറിയയുടെ റി സോങ് ലോക റെക്കോർഡോടെ (213 കിഗ്രാം) സ്വർണം നേടി.

ലോക ചാംപ്യൻഷിപ്പിൽ ചാനുവിന്റെ മൂന്നാം മെഡലാണിത്. 2017ൽ സ്വർണ ജേതാവായ മീരാബായ് ചാനു 2022ൽ വെള്ളിയും നേടിയിരുന്നു.

