കേന്ദ്രത്തിന്റെ മിഷന് കര്‍മ്മയോഗി പരിശീലന പരിപാടിക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ. പരിശീലനത്തിലൂടെ മൃദു ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നുവെന്നും ധനകാര്യമന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ബെഫി ദേശീയ പ്രസിഡന്റ് എസ് എസ് അനില്‍ പറഞ്ഞു.

ജോലിയോടുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുമാണ് മാസങ്ങളായി പരിശീലനം നടത്തുന്നത്. 510 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമാണ്. ഹനുമാനെ പോലെ കര്‍മ്മയോഗി ആകണമെന്നതും ചില സൂക്തങ്ങളുമാണ് പഠിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
ഹിന്ദുത്വ അജണ്ട എല്ലാവരിലും അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് ഈ പരിശീലന പരിപാടിയെന്നും ബെഫി ദേശീയ പ്രസിഡന്റ് എസ് എസ് അനില്‍ ആരോപിക്കുന്നു.

സര്‍ക്കാരിന്റെ പരിപാടികളെക്കുറിച്ച് ജീവനക്കാര്‍ മുഖാന്തരം ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

