തിരുവനന്തപുരം:മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ അനാച്ഛാദനം ചെയ്തു. നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പ്രതിമ അനാവരണം ചെയ്തത്.
മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുന്‍ ഗവര്‍ണറും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
പ്രതിമ അനാച്ഛാദനത്തിനു ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു കെ.ആര്. നാരായണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
ഗവര്‍ണറുടെ വസതിയിക്ക് സമീപത്തായുള്ള അതിഥി മന്ദിരത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
