ന്യൂഡൽഹി∙ ഇന്ത്യയുടെ ഊർജസ്വലവും മഹത്വമുള്ളതുമായ ചിത്രമാണ് ദേശീയഗാനമായ ‘വന്ദേ മാതരം’ വരച്ചുകാട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പാട്ടിന്റെ മൂല്യങ്ങൾ ഭാവിതലമുറകളിലേക്ക് എത്തിച്ച് അതിന്റെ 150-ാം വാർഷികം സ്മരണീയമാക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു.
പ്രതിമാസ ‘മൻ കി ബാത്ത്’ റേഡിയോ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച്, 1896 ൽ രബീന്ദ്രനാഥ ടാഗോർ ആദ്യമായി ആലപിച്ച ദേശീയ ഗാനത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘വന്ദേ മാതരം’വുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

