തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു. പിഎം ശ്രീ പദ്ധതിയിൽ പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ കെ.രാജാൻ, പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് തന്നെ കത്തു നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു.

