കൊച്ചി: ഹാൽ സിനിമയെ എതിർത്ത് ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ ആർ എസ് എസ്. ഹാൽ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ആർ എസ് എസ് സമര്‍പ്പിച്ച ഹർജിയിൽ പറഞ്ഞു. മത സാമുദായിക ഐക്യം തകർക്കുന്ന ഉള്ളടക്കമാണ് സിനിമയിലുള്ളതെന്നും സിനിമയെന്ന കലാരൂപത്തെ ദുരുപയോഗിച്ചതായി ആർ എസ് എസ് ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, സിനിമ തലശ്ശേരി രൂപതയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്കാ കോൺഗ്രസും ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേർന്നിരുന്നു.
ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങൾ, ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് നേരത്തെ സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.

ഈ വിവാദങ്ങൾക്കിടെ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ നാളെയാണ് കോടതി വിധി പറയുന്നത്. ഇതിനിടെയാണ് കേസില്‍ ആര്‍എസ്എസും കക്ഷി ചേരുന്നത്.

